കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ എന്ന മുദ്രാവാക്യവുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് ബഡ്ജറ്റ്. ജനത്തെ ചവിട്ടി മെതിക്കുന്ന സർക്കാരിന് ത്രിപുരയിലെയും പശ്ചിമ ബംഗാളിലെയും ഗതിയാവുമെന്നും നിയാസ് പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീൺകുമാർ അദ്ധ്യക്ഷനായി. കെ.സി. അബു, എൻ. സുബ്രഹ്മണ്യൻ, കെ. ബാലനാരായണൻ, കെ.എം. അഭിജിത്ത്, കെ. രാമചന്ദ്രൻ, അഡ്വ. ഐ. മൂസ, കെ.പി ബാബു, പി.സി ഹബീബ് തമ്പി, മഠത്തിൽ നാണു, എം.പി ആദം മുൽസി, കെ.ബാലകൃഷ്ണ കിടാവ്, കെ.ടി ജയിംസ്, പി.എം. അബ്ദുറഹ്മാൻ, ചോലക്കൽ രാജേന്ദ്രൻ, ദിനേശ് പെരുമണ്ണ, രമേശ് നമ്പിയത്ത്, സന്തോഷ് തിക്കോടി, എസ്.കെ. അബൂബക്കർ, പി. കുഞ്ഞിമൊയ്തീൻ, എടക്കുനി അബ്ദുറഹ്മാൻ, രാജേഷ് കീഴരിയൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |