തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ ഫ്ളൈയിംഗ് ക്ളബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.
സംഭവത്തിൽ ആർക്കും പരിക്കില്ല. ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. റൺവേയ്ക്ക് പുറത്തേയ്ക്കാണ് വിമാനം ഇറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |