SignIn
Kerala Kaumudi Online
Friday, 19 April 2024 11.11 PM IST

പ്രധാനമന്ത്രിക്കെതിരെ  അപകീർത്തികരമായ പ്രസംഗം; രാഹുൽ ഗാന്ധിക്കെതിരെ ബി ജെ പിയുടെ അവകാശലംഘന  നോട്ടീസ്

rahul-gandhi

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ലോക്‌സഭയിൽ ബി ജെ പി അവകാശലംഘന നോട്ടീസ് നൽകി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരവും വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയെന്നാണ് നോട്ടീസിൽ പറയുന്നത്. രാഹുലിനെതിരെ നടപടി വേണമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

രാഹുലിന്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. ഇന്നലെ രാഹുലിന്റെ പ്രസ്താവനയെതുടർന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ സഭയിൽ വയ്ക്കാൻ ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസ് ബി ജെ പി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAHUL GANDHI, MODI, PMMODI, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.