കോട്ടയം: ഔട്ട് കം ബേസ്ഡ് എഡ്യൂക്കേഷനിലെ നൂതന പ്രവണതകൾ ചർച്ച ചെയ്യുന്നതിന് മഹാത്മാ ഗാന്ധി സർവകലാശാലയുടെ ആഭിമുഖ്യത്തിലുള്ള രാജ്യാന്തര സമ്മേളനം നാളെ മുതൽ 12 വരെ നടക്കും. യു.ജി.സി സ്ട്രൈഡുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിന്റെ ഏകോപനം നിർവഹിക്കുന്നത് സ്ട്രൈഡ് കോ - ഓർഡിനേറ്റർ പ്രൊഫ. അഭിലാഷ് ബാബുവാണ്. റഷ്യ, ഒമാൻ, യു.കെ. ഇസ്രായേൽ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ പ്രഭാഷണം നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |