തൃശൂർ: പി.എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13-ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയവ നിർബന്ധമായും ഫെബ്രുവരി പത്തിനു മുൻപായി പൂർത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു. ഈ നടപടികൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി.എം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |