മുടപുരം: മുടപുരം എൻ.ഇ.എസ് ബ്ലോക്ക് ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന കേരള വാട്ടർ അതോറിട്ടിയുടെ അപകടാവസ്ഥയിലായ പമ്പ് ഹൗസ് ചുറ്റുമതിലുകൾ അടിയന്തരമായി പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലം,വാട്ടർ അതോറിട്ടി ആറ്റിങ്ങൽ എ.ഇയ്ക്ക് നിവേദനം നൽകി.യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അമൽ കൂന്തള്ളൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ അജ്മൽ ഡീസന്റ്മുക്ക്,സുബി സൈനം,നർഷാദ്,ഭാരത്,ഷാഫി,ജാഷിദ്,സഫ്വാൻ, മുനീർ,മുഹമ്മദ്,കോൺഗ്രസ് നേതാക്കളായ നൗഷാദ് ചിറയിൻകീഴ്,തഹ മണലുവിള എന്നിവർ പങ്കെടുത്തു. അടിയന്തരമായി എസ്റ്റിമേറ്റെടുത്ത് ചുറ്റുമതിൽ പുതുക്കി പണിയാമെന്ന് ഉറപ്പുനൽകിയതായി മണ്ഡലം പ്രസിഡന്റ് ഷമീർ കിഴുവിലംഅറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |