തൃശൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ പത്തിന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടത്തും. ഒഴിവുകൾ: ഡോക്ടർ, പ്രൊജക്ട് അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് ആൻഡ് അക്കൗണ്ട്സ്, അക്കൗണ്ടന്റ്, മെർച്ചൻഡൈസർ, ഓഫീസ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപറേറ്റർ, ടാലി ട്രെയിനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടിവ്, ക്ലാർക്ക്, സ്റ്റുഡന്റ് കൗൺസലർ, ടെക്നിക്കൽ സപ്പോർട്ട്, സെയിൽ പ്രൊമോട്ടർ, അസിസ്റ്റന്റ് ടെക്നിക്കൽ സ്റ്റാഫ്. യോഗ്യതയുള്ളവർ റെസ്യുമെയുമായി എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9446228282. സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും 250 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |