തൃശൂർ: മലനിരകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും കണ്ട് സ്വപ്നം പോലൊരു യാത്രയ്ക്ക് വിളിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ജില്ലയിൽ പുരോഗമിക്കുന്ന പതിമൂന്നാം അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രാവൽ ഡെസ്ക് ആണ് സഞ്ചാരികൾക്ക് വഴികാട്ടിയാകുന്നത്.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെയും അവിടേക്കുള്ള പാക്കേജുകളെയും പരിചയപ്പെടുത്തുകയാണ് ട്രാവൽ ഡെസ്കിന്റെ ലക്ഷ്യം. ഡെസ്കിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രനും കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളിയും ചേർന്ന് നിർവഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ഡോ. ജോബി ജോർജ് പങ്കെടുത്തു.
ട്രാവൽ ഡെസ്ക്
ഇറ്റ്ഫോക്കിന് എത്തുന്ന വിദേശികൾക്ക് ഉൾപ്പെടെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ട്രാവൽ ഡെസ്കിൽ ലഭിക്കും. സഞ്ചാരികൾക്ക് സൗകര്യപ്രദമായ സമയത്ത് യാത്ര ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വാട്ടർ ടൂറിസം, ഡാം ടൂറിസം, കൾച്ചറൽ ടൂറിസം, മുസിരിസ് ഹെറിറ്റേജ് ടൂറിസം, ബാക്ക് വാട്ടർ ടൂറിസം, അസോർട്ടഡ് സർക്യൂട്ട് ടൂറിസം എന്നിങ്ങനെ 6 ടൂറിസം സർക്യൂട്ടും വിഭാവനം ചെയ്തിട്ടുണ്ട്. ഡേ വിത്ത് മാസ്റ്റേഴ്സ് അറ്റ് കലാമണ്ഡലം എന്ന പാക്കേജിന്റെ ഭാഗമായി കേരള കലാമണ്ഡലം സന്ദർശിക്കാനും അവസരമുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും തുടർന്ന് രാത്രി ഡെസ്കുമുണ്ട്. കെ.ടി. മുഹമ്മദ് തിയേറ്റർ പരിസരത്താണ് ഡെസ്കിന്റെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |