SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.33 PM IST

ശാസ്ത്രവും ജീവിതവും തമ്മിലുള്ള പാരസ്പര്യം നാടകങ്ങളിലുണ്ടാകണം: ജ്യോതി ഡോഗ്ര

mallika

തൃശൂർ: ജീവിതത്തിലെ നഷ്ടപ്പെടലും പ്രപഞ്ചത്തിലെ ശൂന്യതയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ബ്ലാക്ക് ഹോൾ നാടകമെന്ന് സംവിധായക ജ്യോതി ഡോഗ്ര. ആർട്ടിസ്റ്റ് ഇൻ കോൺവർസേഷനിൽ ഫെസ്റ്റിവൽ ക്യൂറേറ്റർ അനുരാധ കപൂറുമായി സംസാരിക്കുകയായിരുന്നു അവർ.

ഗലീലിയോ, ഐൻസ്റ്റീൻ എന്നിവരെ പറ്റിയുള്ള നാടകങ്ങൾ ലോക നാടകവേദിയിൽ വന്നിട്ടുണ്ട്. എന്നാൽ ശാസ്ത്രവും ജീവിതവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചുള്ള നാടകങ്ങൾ കുറവാണെന്നും ജ്യോതി ഡോഗ്ര പറഞ്ഞു.

നാടകവേദിയിൽ സംവിധായകനും നടനും ഒരാളാമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളെക്കുറിച്ചും ജ്യോതി വിശദീകരിച്ചു. ഫാവോസ് തീയേറ്ററിൽ അരങ്ങേറിയ മലയാള നാടകമായ കെ.ആർ. രമേഷ് സംവിധാനം ചെയ്ത ' ആർട്ടിക് ' അണിയറ പ്രവർത്തകരുമായാണ് രണ്ടാമത്തെ ചർച്ച നടന്നത്.


ഇറ്റ്ഫോകിന്റെ ജനകീയത അതിശയിപ്പിക്കുന്നു: മല്ലികാ സാരാഭായ്

തൃശൂർ: ഇറ്റ്‌ഫോകിന്റെ ജനകീയത അതിശയിപ്പിക്കുന്നുവെന്ന് കലാമണ്ഡലം ചാൻസലർ മല്ലികാ സാരാഭായ്. പതിമൂന്നാx അന്താരാഷ്ട്ര നാടകോത്സവം സന്ദർശിക്കുകയായിരുന്നു അവർ. വലിയൊരു ജനപ്രിയ സ്വഭാവം ഇറ്റ്‌ഫോക്കിനുണ്ട്. കുടുംബശ്രീയുടെ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും മല്ലിക പറഞ്ഞു.

രുചികരമായ ഭക്ഷണം വിളമ്പാൻ കുടുംബശ്രീ കഫേയുണ്ട്. ഇതിന് പുറമെ കിലയിൽ നടക്കുന്ന സ്ത്രീ
നാടക ശിൽപ്പശാലയിലും കുടുംബശ്രീ വനിതകൾ സജീവമായി രംഗത്തുണ്ട്. ഒരു വിഭാഗത്തിൽ മാത്രം കലയെ ഒതുക്കാതെ അതിന് ജനകീയ മുഖം നൽകാമെന്നതിന്റെ തുടക്കമാണിത്.

തിയേറ്റർ കമ്മ്യൂണിറ്റിയിൽ മാത്രം ഒതുങ്ങിനിൽക്കാതെ എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ച് സ്ത്രീകളെ അതിന്റെ ഭാഗമാക്കി എന്നതാണ് ഇറ്റ്‌ഫോക് സംഘാടനത്തിന്റെ മികവെന്നും ഇതിന് നേതൃത്വം നൽകിയ സംഗീത നാടക അക്കാഡമി പ്രത്യേകം പ്രശംസ അർഹിക്കുന്നുണ്ടെന്നും മല്ലിക സാരാഭായ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.