കോട്ടയം . ജില്ലയിലെ ഹൈസ്കൂളുകൾക്ക് പുതുതായി 1344 ലാപ്ടോപ്പുകൾ കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ലഭ്യമാക്കും. ഇതിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി നേരത്തെ ജില്ലയിൽ നൽകിയ 6522 ലാപ്ടോപ്പുകൾക്ക് പുറമെയാണ് അഞ്ചുവർഷ വാറണ്ടിയോടെയുള്ള 1000 ലാപ്ടോപ്പുകൾ പുതുതായി ലഭ്യമാക്കുന്നത്. ഇതിനു പുറമെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പുതുതായും പുനക്രമീകരണം നടത്തിയും 344 ലാപ്ടോപ്പുകളും സ്കൂളുകൾക്ക് ലഭ്യമാക്കും. അഞ്ചു വർഷ വാറണ്ടി തീരുന്ന ലാപ്ടോപ്പുകൾക്കും പ്രൊജക്ടറുകൾക്കും രണ്ട് വർഷത്തെ വാർഷിക അറ്റകുറ്റപ്പണി പരിരക്ഷയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |