ഏലൂർ: വളം ഉത്പാദനത്തിലൂടെയുള്ള രാജ്യസേവനത്തിന്റെ 75 -ാം വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫാക്ടിന്റെ ആഭിമുഖ്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ 18 ന് രാവിലെ ആറിന് മിനി മാരത്തൺ സംഘടിപ്പിക്കും. ഫാക്ട് ചെയർമാനും എം.ഡിയുമായ കിഷോർ റുങ്ത മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. എം. കെ. കെ .നായർ പ്രതിമയുടെ മുമ്പിൽ നിന്നു തുടങ്ങുന്ന മാരത്തൺ, ഫാക്ട് വെൽക്കം ഗേറ്റ് വഴി കണ്ടെയ്നർ റോഡിൽ പ്രവേശിച്ച് മുളവുകാട് നോർത്ത് വരെ പോയി തിരിച്ച് ഉദ്യോഗമണ്ഡലിലുള്ള ഫാക്ട് ഗ്രൗണ്ടിൽ അവസാനിക്കും. പ്രായത്തിന്റെ അടിസ്ഥാനത്തിൽ നാല് ഗ്രൂപ്പുകളായി ആൺ, പെൺ വിഭാഗങ്ങളായാണ് മത്സരം. 15 കിലോമീറ്റർ മാരത്തൺ. 5.1 കിലോമീറ്റർ ഫൺറണ്ണുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |