കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് മേഖലകൾക്കായുള്ള ഫുഡ്‌ടെക് കേരളയുടെ 14-ാമത് പ്രദർശനം കലൂരിലെ റിനൈ ഇവന്റ് സെന്ററിൽ ആരംഭിച്ചു.കാലടി റൈസ് മില്ലേഴ്‌സ് കൺസോർഷ്യം (കെ.ആർ.എം.സി) പ്രസിഡന്റ് എൻ.പി. ആന്റണി പ്രദർശനം ഉദ്ഘാടനം ചെയ്തു. വിവിധതരം ഭക്ഷ്യോത്പ്പന്നങ്ങളും നിർമാണം, പാക്കേജിംഗ്, പ്രിന്റിംഗ് രംഗങ്ങളിൽ ഉപയോഗിക്കുന്ന മെഷീനറികൾ, മെറ്റീരിയലുകൾ, ഭക്ഷ്യോൽപ്പന്നച്ചേരുവകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള 60ലേറെ സ്ഥാപനങ്ങൾ ഫുഡ്‌ടെകിൽ ഉത്പ്പന്നങ്ങളും സേവനങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. വൈവിദ്ധ്യമാർന്ന പാക്കേജിംഗ് മെഷീനറികളുടേയും മെറ്റീരിലയിലുകളുടേയും നീണ്ടനിരയാണ് മേളയെ ശ്രദ്ധേയമാക്കുന്നത്. ഇന്ന് രാവിലെ 10 മുതൽ 13.0 വരെ വിവിധ ടെക്‌നിക്കൽ സെഷനുകൾ നടക്കും. പ്രദർശനം നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |