കൊല്ലം: കൊല്ലം - തിരുമംഗലം പാത (എൻ.എച്ച് 744) മധുര വരെയുള്ള ഭാഗം രണ്ട് ഘട്ടമായി വികസിപ്പിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ലോക് സഭയിൽ വ്യക്തമാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി നൽകുയായിരുന്നു അദ്ദേഹം.
കടമ്പാട്ടുകോണം മുതൽ ഇടമൺ വരെയുള്ള ഗ്രീൻഫീൽഡ് ഹൈവേ സെക്ഷൻ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ബിഡ്ഡുകൾ സ്വീകരിച്ച് തുടങ്ങിയെന്നും ഇടമൺ മുതൽ കേരള തമിഴ്നാട് അതിർത്തി വരെയുള്ള അലൈൻമെന്റ് അന്തിമമായെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതയുടെ രാജപാളയം മുതൽ ചെങ്കോട്ട വരെയുള്ള സെക്ഷനിലെ നിർമ്മാണത്തിന് 2849.22 കോടിയുടെ ടെണ്ടറാണ് ക്ഷണിച്ചത്. ചെങ്കോട്ട - പാലരുവി സ്ട്രെച്ചിന്റെ ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടി തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |