കൊച്ചി: ബാലസാഹിത്യത്തിൽ (നോവൽ വിഭാഗം) ഈ വർഷത്തെ കൈരളി സരസ്വതി പുരസ്കാരത്തിന് പ്രശാന്ത് വിസ്മയയുടെ മാന്ത്രികപ്പൂച്ച എന്ന രചന അർഹമായി. 20000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ഈ മാസം അവസാനം തിരുവനന്തപുരത്ത് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. ഏഴോളം പുസ്തകങ്ങളുടെ രചയിതാവായ പ്രശാന്ത് വിസ്മയ പട്ടുപാവാട എന്ന ഓഡിയോ സി.ഡിയും പുറത്തിറക്കിയിട്ടുണ്ട്. കേരള ബാലസാഹിത്യ അക്കാഡമി, കുഞ്ചൻ നമ്പ്യാർ സ്മാരക സമിതിയുടെ ബാലസാഹിത്യ പുരസ്കാരം, പരസ്പരം മാസികയുടെ ചെറുകഥാ പുരസ്കാരം, ഭാരത് സേവക് സമാജത്തിന്റെ ഭാരത് സേവക് ഓണർ തുടങ്ങിയവയും നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |