തിരൂർ: തിരുനാവായ പഞ്ചായത്തിലെ അനന്താവൂർ മുട്ടിക്കാട് മാമ്പറ്റക്കുളം നവീകരിച്ച് സംരക്ഷിക്കാനൊരുങ്ങുന്നു.ഉപയോഗശൂന്യമായിരുന്ന കുളമാണ് ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് വാർഷിക പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിക്കുന്നത്. അനന്താവൂർ കോളനിയിലുള്ള വാട്ടർ ടാങ്കിലേക്ക് ശുദ്ധീകരിച്ച വെള്ളമെത്തിക്കുന്നത് കുളത്തിനു സമീപമുള്ള കിണറിൽ നിന്നാണ്. മാമ്പറ്റകുളം നവീകരിക്കുന്നതോടെ കുട്ടികൾക്ക് നീന്തൽ പഠിക്കാനും കുളിക്കുവാനും സമീപത്തെ കൃഷിക്കും കന്നുകാലികൾക്കും മറ്റു ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗിക്കാനാവും. തിരൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ്, ഗ്രാമ പഞ്ചായത്തംഗം മുസ്തഫ പള്ളത്ത്, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |