കോട്ടയം . സിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സോഷ്യൽ മീഡിയ ശില്പശാല സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ജനയുഗം എഡിറ്ററുമായ രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ മീഡിയ ജില്ലാ കൺവീനർ ടി വിനീത് സ്വാഗതം ആശംസിച്ചു. ദേശീയ കോഓർഡിനേറ്റർ ദിനേശ് രഘുനാഥ് ക്ലാസി നയിച്ചു. പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, കോട്ടയം മണ്ഡലം സെക്രട്ടറി ടി സി ബിനോയ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |