ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് കൊടിയേറും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് പുറമേ രാവിലെ ഗണപതി ഹോമം, വൈകിട്ട് ആറിന് ദീപാരാധന എന്നിവ നടക്കും.
രാത്രി എട്ടിന് തന്ത്രി ഈക്കാട്ട് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടക്കും. തുടർന്ന് 8.15ന് ഒന്നാം ആറാട്ട്, 8.45ന് കളംപാട്ട്, ഒമ്പതിന് നൃത്തനൃത്യങ്ങൾ, പത്തിന് തോൽപ്പാവക്കൂത്ത് എന്നിവ നടക്കും. പൂരാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദിവസേന നാദസ്വരം, ആറാട്ട് എഴുന്നള്ളിപ്പ്, തോൽപ്പാവകൂത്ത്, തിരുവാതിരക്കളി, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായിരിക്കും. 18നാണ് വലിയാറാട്ട്. 19ന് പൂരവും ആഘോഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |