കൊച്ചി: സമുദ്ര മത്സ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള രാജ്യാന്തര സമ്മേളനം ഇന്ന് കൊച്ചിയിൽ തുടങ്ങും. ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ ഭക്ഷ്യ-കാർഷിക സംഘടന (എഫ്.എ.ഒ), അന്താരാഷ്ട്ര സമുദ്രപര്യവേക്ഷണ സമിതി (ഐ.സി.ഇ.എസ്.) എന്നിവയുടെ വാർഷിക യോഗത്തിന്റെ ഭാഗമാണ് സമ്മേളനം. 30 രാജ്യങ്ങളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം അഞ്ച് ദിവസം നീണ്ടുനിൽക്കും. സമ്മേളനം കേന്ദ്ര ഫിഷറീസ് വകുപ്പ് സെക്രട്ടറി ജതീന്ദ്രനാഥ് സ്വൈൻ ഉദ്ഘാടനം ചെയ്യും. ഐ.സി.എ.ആർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ജെ.കെ. ജെന, കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ.ജെ. ബാലാജി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |