ഷാർജ: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഹക്കീം(36) ആണ് മരിച്ചതായി വിവരം ലഭിച്ചത്. വാക്കുതർക്കം പരിഹരിക്കുന്നതിനുള്ള ശ്രമത്തിനിടെ ഹക്കീമിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് സൂചന. രാത്രി 12.30ഓടെ ഷാർജ ബുതീനയിലാണ് സംഭവം.
ഹൈപ്പർമാർക്കറ്റിൽ മാനേജരായി ജോലി നോക്കുകയായിരുന്നു ഹക്കീം. അടുത്തുള്ള കഫിത്തീരിയയിലെ സഹപ്രവർത്തകരും ഒരു പാകിസ്ഥാൻ സ്വദേശിയും തമ്മിൽ തർക്കമുണ്ടായി. ഇത് പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ പാകിസ്ഥാൻ പൗരൻ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തിവീഴ്ത്തി. ഹക്കീമിനും മറ്റ് രണ്ട് മലയാളി സഹപ്രവർത്തകർക്കും ഒരു ഈജിപ്തുകാരനും പരിക്കേറ്റു. ഇതിൽ ഹക്കീം മരിച്ചതായാണ് നാട്ടിൽ വിവരം അറിയിച്ചത്. പ്രതി പിടിയിലായതായി ദുബായ് പൊലീസ് അറിയിച്ചു.
ഷാർജയിൽ താമസമാക്കിയ ഹക്കീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത് അടുത്തിടെയാണ്. ഹക്കീമിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |