തൃശൂർ : ഇന്ത്യൻ ഡയറി ഇൻഡസ്ട്രി, വിഷൻ 2030' ദേശീയ സെമിനാർ നാളെ ഉച്ചയ്ക്ക് രണ്ടിന് മണ്ണുത്തിയിലുള്ള കേരള വെറ്ററിനറി സർവകലാശാലയുടെ കാമ്പസിൽ നടക്കും. സംസ്ഥാന ക്ഷീര സംഗമം 'പടവ് 2023' ൽ മിൽമയുടെ നേതൃത്വത്തിലാണ് ദേശീയ സെമിനാർ. സർവകലാശാലയിലെ വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെയറി ആൻഡ് ഫുഡ് ടെക്‌നോളജിയിൽ നടക്കുന്ന സെമിനാർ ദേശീയ മൃഗ സംരക്ഷണ, ക്ഷീര വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കും. ദേശീയ ക്ഷീര വികസന ബോർഡ് ചെയർമാൻ മീനേഷ് സി.ഷാ മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ ഡെയറി അസോസിയേഷൻ പ്രസിഡന്റും അമുൽ മുൻ മാനേജിംഗ് ഡയറക്ടറുമായ രൂപേന്ദ്ര സിംഗ് സോഥി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റേഷൻ മാനേജ്‌മെന്റ് ഡയറക്ടർ പ്രൊഫ.രാഗേഷ് മോഹൻ ജോഷി എന്നിവർ വിഷയമവതരിപ്പിക്കും. സംസ്ഥാന സർക്കാറിന്റെ ക്ഷീര മേഖലയുടെ വികസനത്തിനുള്ള നയം ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പു സെക്രട്ടറി പ്രണബ് ജോതി നാഥ് , ഡയറക്ടർ ഡോ.എ.കൗശിഗൻ എന്നിവർ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |