കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം നിറുത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രി ഏഴോടെയാണ് രണ്ട് കാറുകളും ഒരു സ്കൂട്ടറും കത്തിയമർന്നത്. ഒരു കാറും സ്കൂട്ടറും ഭാഗികമായും ഒരു കാർ പൂർണമായും കത്തിയിട്ടുണ്ട്. വാഹനം നിർത്തിയിട്ട സ്ഥലത്തിനരികിലുള്ള കാടിന് തീപിടിച്ചതാവാം കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. അടുത്തുണ്ടായിരുന്ന മരത്തിനും തീപിടിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷന് എതാനും മീറ്ററുകൾ അകലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ പെട്രോൾ പമ്പുള്ളത് ആശങ്കയ്ക്കിടയാക്കിയിരുന്നു. എന്നാൽ, അഗ്നിശമനസേനയുടെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന സമയോചിത ഇടപെടൽ മൂലം വൻ അപകടം ഒഴിവായി.
സമീപത്ത് കൂട്ടിയിട്ടിയിരുന്ന ചപ്പുചവറുകൾ കത്തുന്നതിടെ പെയിന്റ് ബക്കറ്റ് പൊട്ടിത്തെറിച്ചപ്പോഴാണ് വാഹനത്തിലേക്ക് തീപടർന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് ബീച്ച് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. ബീച്ചിൽ നിന്നും കൊയിലാണ്ടിയിൽ നിന്നുമുള്ള ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |