കൊച്ചി: ശാസ്ത്രം ജനന്മയ്ക്ക്, ശാസ്ത്രം നവകേരളത്തിനെന്ന മുദ്രാവാക്യം ഉയർത്തി കേരള സാഹിത്യ പരിഷത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന കേരള പദയാത്ര 15 മുതൽ 19വരെ ജില്ലയിൽ പര്യടനം നടത്തും. കൊടകരയിൽ നിന്ന് സാഹിത്യകാരൻ അശോകൻ ചെരുവിൽ നയിക്കുന്ന പദയാത്രയെ വൈകിട്ട് കറുകുറ്റിയിൽ ജില്ലാ സംഘാടക സമിതി സ്വീകരിക്കും.16ന് കറുകുറ്റി മുതൽ കടുങ്ങല്ലൂർ വരെ കവി റഫീഖ് അഹമ്മദും 17ന് കാക്കനാട് വരെ മുൻ എം.എൽ.എ എം. സ്വരാജും 18ന് നടക്കാവ് വരെ ഡോ.ജെ. ദേവികയും 19ന് വൈക്കം വരെ ഡോ.കെ.വി. കുഞ്ഞിക്കൃഷ്ണനും നയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |