കോട്ടയം: നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്‌സ്, ഐ.ഒ.ടി മോഡലിംഗ് തുടങ്ങിയവയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി മാന്നാനം സെന്റ് എഫ്രേംസ് എച്ച്.എസ് സ്‌കൂളിൽ 'ലിറ്റിൽ കൈറ്റ്സ്" ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. റോബോട്ടിക് കിറ്റുകളുപയോഗിച്ച് മുഴുവൻ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി കുട്ടികൾക്കും അടുത്ത വർഷം പരിശീലനം നൽകുന്നതിനൊപ്പം ജനങ്ങൾക്കായി വിപുലമായ ഡിജിറ്റൽ മീഡിയാ ലിറ്ററസി പരിപാടിയും സംഘടിപ്പിക്കുമെന്ന് കെ. അൻവർ പറഞ്ഞു. ഇതിനായി ജില്ലയിലെ സ്‌കൂളുകളിൽ ലഭ്യമായ 612 റോബോട്ടിക്സ് കിറ്റുകൾ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |