തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയിലുളവായ ആവേശം സംസ്ഥാന കോൺഗ്രസിൽ നിലനിറുത്താനായില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ വിമർശനം. കൊച്ചിയിൽ കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി ഭാരവാഹി യോഗത്തിലാണ് വേണുഗോപാൽ വിമർശനമുന്നയിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയ തിളക്കമാർന്ന വിജയം ആവർത്തിക്കാൻ ഈ രീതിയിൽ മുന്നോട്ട് പോയാൽ പോരാ. സംസ്ഥാന നേതൃത്വം രണ്ട് തട്ടിലാണെന്ന അഭിപ്രായം പാർട്ടി അണികൾക്കിടയിലുണ്ട്. ഇത് മാറ്റിയെടുക്കണം. ഹാഥ് സെ ഹാഥ് ജോഡോ അഭിയാനിലൂടെ കുറവുകൾ പരിഹരിച്ച് ആവേശം തിരിച്ചു പിടിക്കണമെന്നും വേണുഗോപാൽ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |