കോട്ടയം . എൻ എസ് ഡി സി സർട്ടിഫിക്കേഷനുള്ള ബ്യൂട്ടീഷ്യൻ കോഴ്‌സിലേക്ക് ഏറ്റുമാനൂർ നഗരസഭ അപേക്ഷ ക്ഷണിച്ചു. ഏറ്റുമാനൂർ നഗരസഭ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. മൂന്നുമാസമാണ് കോഴ്‌സ് കാലാവധി. യോഗ്യത. എസ് എസ് എൽ സി. പ്രായപരിധി . 45 വയസ്. 16 സീറ്റാണുള്ളത്. ജനറൽ വിഭാഗത്തിൽ 11 സീറ്റാണുള്ളത്. 21000 രൂപയാണ് കോഴ്‌സ് ഫീസ്. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 5250 രൂപ (75 ശതമാനം ഫീസിളവ് ലഭിക്കും). എസ് സി വിഭാഗക്കാർക്ക് ഫീസില്ല. പ്രവേശനവുമായി ബന്ധപ്പെട്ട ഓറിയന്റേഷൻ പ്രോഗാം 25 ന് രാവിലെ 11ന് ഏറ്റുമാനൂർ പേരൂർ റോഡിലെ കൈറ്റ്‌സ് സോഫ്റ്റെവയർ പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |