കോട്ടയം . സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ അറസ്റ്റിലായ സാഹചര്യത്തിൽ ഇ ഡിയുടെ കസ്റ്റഡിയിൽ ആകാനുള്ള സാദ്ധ്യത മുൻകൂട്ടിക്കണ്ട് പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ജനപക്ഷം ചെയർമാൻ പി സി ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെ ഓരോ പൗരനെയും ഒന്നരലക്ഷം രൂപ കടക്കെണിയിലാക്കി ഭരണം ആഘോഷമാക്കി മാറ്റുന്ന മുഖ്യമന്ത്രി അപമാനമാണ്. കേരളം വലിയ സാമ്പത്തിക തകർച്ചയും വികസന മുരടിപ്പും നേരിടുമ്പോഴും കടമെടുക്കുന്ന പണം ആഡംബരങ്ങൾക്കും ഭരണ ധൂർത്തിനും വേണ്ടി ചെലവാക്കുകയാണ്. 42 വാഹനങ്ങളുടെ അകമ്പടിയോടെ ജനങ്ങളെ റോഡിൽ ബന്ദിയാക്കിയുള്ള മുഖ്യമന്ത്രിയുടെ യാത്ര സാധാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിൽ വെറുതേ വാടക കൊടുത്ത് ഇട്ടിരിക്കുന്ന ഹെലികോപ്റ്ററിലോ, രാത്രിയിലോ യാത്ര ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |