തൃപ്പൂണിത്തുറ: പൂർണത്രയീ കാവ്യ സംഗീത സഭയുടെ ഉദ്ഘാടനവും സുദർശനം മെലഡീസിന്റെ ശതഗാന വർഷം ആഘോഷവും 19 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ 4 മണിക്ക് നടക്കും. പ്രഥമ "പൂർണത്രയീ യുവ ഗാനഗന്ധർവൻ" പുരസ്കാരം മധുബാലകൃഷ്ണന് സമർപ്പിക്കും. സംഗീത സംവിധായകൻ പി.ഡി. സൈഗാളിന് പൂർണത്രയീ സംഗീത വല്ലഭം, ഇൻഡ്യ ബുക്സ് ഒഫ് റെക്കാഡിൽ സ്ഥാനം നേടിയ ഡോ. ബി.ജി. ഗോകുലന് "പൂർണത്രയീ രചനാ വല്ലഭം " പുരസ്കാരം എന്നിവയും സമ്മാനിക്കും. കെ.എ. ഉണ്ണിത്താൻ, മുരളി നീലാംബരി, പി. രമേശൻ നായർ, രാജു കേദാരം, പ്രമോദ് മാവിലേത്ത് എന്നിവരെ ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |