പളളുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളായ രണ്ട് യുവാക്കളെ കണ്ണമാലി പൊലീസ് അറസ്റ്റുചെയ്തു. തോപ്പുംപടി മാവുംകാട്ടിവീട്ടിൽ സെയ്ത് മുഹമ്മദ് (32), ആലപ്പുഴ ചതുർത്ഥ്യാകരി കമ്പത്തോട്ടിൽചിറ വീട്ടിൽ സഹിൽ (22) എന്നിവരെയാണ് ഇൻസ്പെക്ടർ എസ്. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
16 വയസുകാരിയെ 2019 മുതൽ സെയ്തുമുഹമ്മദ് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ പരാതിയിലും പെൺകുട്ടിയെ മൊബൈൽ ഫോണിലൂടെ ശല്യപ്പെടുത്തിയതിനും അശ്ളീലസന്ദേശങ്ങൾ അയച്ചതിനും പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലുമാണ് സഹിൽ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |