ആലപ്പുഴ : റോട്ടറി ക്ലബ് ഓഫ് ആലപ്പി വട്ടയാൽ സെന്റ് മേരീസ് സ്കൂളുകളിലെ നിർദ്ധനരായ പെൺകുട്ടികൾക്ക് സൈക്കിളുകളും സ്കൂൾ ബാഗുകളും വിതരണം ചെയ്തു. റോട്ടറി ക്ലബ് ഓഫ് ആലപ്പിയുടെ സഞ്ചാരം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവ വിതരണം ചെയ്തത്. സഞ്ചാരം ചെയർമാൻ അഡ്വ.വേണുഗോപാലപ്പണിക്കർ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് ആറാത്തുംപള്ളി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ വിജയലക്ഷ്മി നായർ, അസോസിയേറ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ജനറൽ ഗോപിനാഥൻ നായർ, ഡെപ്യൂട്ടി ഗവർണർ ടോമി ഈപ്പൻ ,മാത്യു ജോസഫ്, ചീഫ് കോർഡിനേറ്റർ സാജൻ ബി.നായർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കെ.ചെറിയാൻ, റോയി പാലത്തറ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |