SignIn
Kerala Kaumudi Online
Thursday, 25 April 2024 8.07 PM IST

സ്വരാജ് ട്രോഫിയും മഹാത്മാ പുരസ്കാരവും മരുതോങ്കരയ്ക്ക് മരതക കാന്തി

news-
(1) മാതൃക പദ്ധതി - കുറ്റ്യാടി തെങ്ങിൻ തൈ നാഴ്സറി. (2) പഞ്ചായത്ത് പ്രസിഡൻ്റ് കെ സജിത്ത്. (3) ഹരിത കർമ്മ സേന പ്രവർത്തകർ വീടുകളിൽ നിന്ന് മാലിന്യംം ഷഡ്രിംഗ് യൂണിറ്റിലെയ്ക്ക്ക് കൊണ്ടു പോകുന്നു.

മഹാത്മാ പുരസ്കാരം രണ്ടാം തവണ

"അരികെ'' അംഗീകാരം അരികെയെത്തിച്ചു

'കുറ്റ്യാടി തെങ്ങിൽ' വിളഞ്ഞു നേട്ടങ്ങൾ

കർമ്മനിരതരായി ഹരിതകർമ സേന

കുറ്റ്യാടി: മലയോര ഗ്രാമങ്ങൾക്ക് അഭിമാനമായി ഇരട്ടനേട്ടം ചൂടി മരുതോങ്കര പഞ്ചായത്ത്. 2021-22 വർഷത്തെ സ്വരാജ് ട്രോഫിയിൽ ജില്ലയിൽ ഒന്നാം സ്ഥാനവും മഹാത്മാ പുരസ്കാരവും സ്വന്തമാക്കിയാണ് പഞ്ചായത്ത് അഭിമാനാർഹമായ നേട്ടം കൊയ്തത്. ഭരണ മികവിലും പദ്ധതി പ്രവർത്തനങ്ങളിലും നൂറ് ശതമാനം കൈവരിച്ചതിനൊപ്പം നികുതി പിരിവിലും മരുതോങ്കര 'നമ്പർ വൺ' ആയിരുന്നു. കാർഷിക മേഖലയിൽ നടപ്പാക്കിയ നൂതന പദ്ധതികളാണ് പഞ്ചായത്തിനെ ഇതര പഞ്ചായത്തുകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. നാളികേര കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറ്റ്യാടി തേങ്ങയ്ക്ക് പേരുകേട്ട മരുതോങ്കരയിൽ നിന്ന് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കൃഷിക്കാരിൽ നിന്ന് തേങ്ങ സംഭരിക്കുന്ന പദ്ധതിക്കാണ് പഞ്ചായത്ത് തുടക്കം കുറിച്ചത്. ഹരിത കർമ്മ സേന പ്രവർത്തകരെ ഇതിനായി നിയോഗിച്ചു. ശേഖരിച്ച തേങ്ങ തൊഴിലുറപ്പ് പദ്ധതി പ്രകാരം മുളപ്പിച്ച് കൃഷിക്കാർക്ക് സൗജന്യമായി വിതരണം ചെയ്തു.

ആരോഗ്യമേഖലയിൽ പഞ്ചായത്ത് നടപ്പിലാക്കിയ മാതൃകാപദ്ധതി "അരികെ'' അസുഖം മൂലം കിടപ്പിലായ രോഗികൾക്ക് ആശ്വാസ കിരണമായി. എഫ്.എച്ച്.സി, ആയുർവേദ ,ഹോമിയോ ആശുപത്രികൾ രോഗീ സൗഹൃദ കേന്ദ്രങ്ങളായി ഉയർത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മികവിന്റെ കേന്ദ്രമായി. അങ്കണവാടികൾ സ്മാർട്ടായി. ശുചിത്വ മേഖലയിൽ മാതൃകാ പദ്ധതികൾ നടപ്പിലാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയം തൊഴിൽ പദ്ധതികൾ കുടുംബശ്രീ മേഖലയിൽ നടപ്പിലാക്കി. ശുചിത്വ പരിപാലനത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനം പ്രശംസനീയവും മാതൃകാപരവുമായിരുന്നു. മാലിന്യ സംസ്കരണ രംഗത്ത് നൂതന പദ്ധതികളാണ് ആവിഷ്കരിച്ചു വരുന്നത്. വീടുകളിൽ നിന്ന് ശേഖരിച്ച ജൈവ , അജൈവ മാലിന്യങ്ങൾ സൂക്ഷ്മമായ രീതിയിൽ പരിശോധിച്ചാണ് ഷെഡ്രിംഗ് യൂണിറ്റുകളിലേക്ക് കയറ്റി അയക്കുന്നത്.

മരുതോങ്കരയെ മഹാത്മാ പുരസ്കാരത്തിനർഹമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് തൊഴിലുറപ്പ് പദ്ധതിയിലെ വേറിട്ട പ്രവർത്തനങ്ങളായിരുന്നു.1919-20 കാലയളവിലെ മഹാത്മാ പുരസ്കാരം മരുതോങ്കര പഞ്ചായത്തിനായിരുന്നു.

'കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണ് മരുതോങ്കര പഞ്ചായത്തിന് സ്വരാജ് പുരസ്കാരവും മഹാത്മ പുരസ്കാരവും നേടാൻ കഴിഞ്ഞത്. ഭരണസമിതിയും ജീവനക്കാരും ജനകീയ കമ്മിറ്റികളും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളും സമൂഹത്തിന്റെ നാനാ മേഖലയിലുള്ളവരുടെ സഹകരണവും പ്രോത്സാഹനവും മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കാനും വിജയം വരിക്കാനും സഹായമായി'. കെ.സജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.