കോഴിക്കോട്: ജീവതാളം പദ്ധതിയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ മുഴുവൻ അയൽക്കൂട്ടങ്ങളും കേന്ദ്രീകരിച്ച് യോഗ പരിശീലനത്തിന് തുടക്കമായി. ശ്രീനാരായണ മന്ദിരം ആയുർവേദ ഹോസ്പിറ്റൽ, ഉദയം സ്കൂൾ , കവ്വൂരി മീത്തൽ, പാലയാട് കൂന്നില്ലത്ത്, പുറായിൽ അങ്കണവാടി, പുതുക്കുടി, എടവലത്ത് ഭാഗങ്ങളിലാണ് യോഗ ലവേഴ്സ് വാൾഡൻ യോഗ, ശിവാനന്ദ യോഗ എന്നീ സംഘടനകളുടെ സഹകരണത്തോടെ യോഗ പരീശിലനം സൗജന്യമായി നൽകുന്നത്.വാർഡ് മെമ്പർ വി.എം.ഷാനി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷഹീദ ടി എന്നിവരുടെ മേൽനോട്ടത്തിൽ ഡോ.ഐശ്വര്യ
സരേഷ് പെക്കാളി, പ്രസാദ് പെറ്റങ്ങാടി , കെ.നവനീത്, ധന്യ ഹരീഷ്, ശ്രീജ അമ്പാടി, മിനി ശശീന്ദ്രൻ അനുശ്രീ പി എന്നിവരാണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |