SignIn
Kerala Kaumudi Online
Thursday, 25 April 2024 8.00 PM IST

സ്മൃതിവനത്തിന് പുതുജീവൻ 4 കോടിയുടെ 3പദ്ധതികൾ

smrithi
സ്മൃതിവനത്തിന് പുതുജീവൻ

ആലപ്പുഴ : പരിസ്ഥിതി സൗഹൃദ ടൂറിസത്തിലൂടെ പുറക്കാട് മണക്കൽ പാടശേഖരത്തിലെ സ്മൃതിവനം പദ്ധതിക്ക് പുതുജീവൻ നൽകാനൊരുങ്ങി വനം വകുപ്പ്. പാടത്തെ ഐ.ടി പാർക്കിനോട് ചേർന്നുള്ള, നിരപ്പായ മൂന്ന് ഹെക്ടറിലാണ് ആദ്യഘട്ടത്തിൽ നാല് കോടിയുടെ മൂന്ന് പദ്ധതികൾ നടപ്പാക്കുക. ജില്ലാ നഴ്സറി, ജൈവ വൈവിദ്ധ്യ പാർക്ക്, പരിസ്ഥിതി സൗഹൃദ ടൂറിസം എന്നിവയാണ് പദ്ധികൾ. ഓരോ പദ്ധതിയും ഓരോ ഹെക്ടർ വീതം സ്ഥലത്താകും. 85ലക്ഷം രൂപ ചെലവ് വരുന്ന ജില്ലാ നഴ്സറിയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിനോട് ചേർന്നുള്ള ജൈവ വൈവിദ്ധ്യ പാർക്കിന്റെ നിർമ്മാണം മേയ് മാസത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 10ലക്ഷം രൂപയാണ് ഈ പദ്ധതിക്ക് ചെലവഴിക്കുന്നത്. മൂന്ന് കോടി ചെലവ് പ്രതീക്ഷിക്കുന്ന പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി തയ്യാറാക്കി ജൂണിൽ സമർപ്പിക്കും.

ജൈവ വൈവിദ്ധ്യ പാർക്കിൽ വിവിധ തരം മരങ്ങൾ വെച്ചു പിടിപ്പിക്കും. പാർക്കിൽ എത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാനും പാടത്ത് എത്തുന്ന പക്ഷികൾക്ക് സുരക്ഷിതമായി ചേക്കേറാനും ആവശ്യമായ ചെറുവനങ്ങൾ നിർമ്മിക്കാനും ലക്ഷ്യമിടുന്നു. ഇതിലൂടെ നിരവധി പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. തണ്ണീർത്തട നിയമത്തിന്റെ പരിധിയിൽപ്പെടുന്ന പ്രദേശമായതിനാൽ പരിസ്ഥിതി സംരക്ഷിച്ച് വിദഗ്ദ്ധ കൺസൾട്ടൻസിയുടെ സഹായത്തോടെയാണ് രണ്ടു കോടിയുടെ ഇക്കോ ടൂറിസം പദ്ധതി തയ്യാറാക്കാൻ കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇടുക്കിയിൽ വനഭൂമി പതിച്ച് നൽകിയതിന് പകരം വനം ഉണ്ടാക്കാമെന്ന ധാരണയിലാണ് ആലപ്പുഴയിൽ വനവത്കരണത്തിനായി പദ്ധതിക്ക് 1994ൽ രൂപം നൽകിയത്.

പദ്ധതിയുടെ ചരിത്രം

1994ലാണ് 587 ഏർക്കർ വിസ്തൃതിയുള്ള പുറക്കാട് മണക്കൽ കരിനിലത്ത് ദേശീയപാർക്കിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. സ്ഥലം ഏറ്റെടുക്കാനായി കേന്ദ്രസർക്കാർ രണ്ടു കോടി നൽകി. ഇത് ഉപയോഗിച്ച് 472ഏക്കർ സ്ഥലം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് റവന്യൂവകുപ്പ് ഏറ്റെടുത്ത സ്ഥലം വനം വകുപ്പിന് കൈമാറിയത്. വി.എസ് സർക്കാരിന്റെ കാലത്ത് 8ഏക്കർ സ്ഥലം ഐ.ടി പാർക്കിന് വിട്ട് കൊടുത്തിരുന്നു. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്നതിനിടെ പരിസ്ഥിതിലോലപ്രദേശത്ത് നിർമ്മാണ പ്രവർത്തനം പാടില്ലെന്ന കാരണത്താൽ പാർക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു.

പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി നടപ്പാക്കുന്നതിൽ എതിർപ്പ് ഇല്ല. വനം വകുപ്പിന്റെ സഹായത്തോടെ പദ്ധതി ഉടൻ നടപ്പാക്കും

കെ.സജി, അസി.ഫോറസ്റ്റ് കൺസർവേറ്റർ, ആലപ്പുഴ

മണക്കൽ പാടശേഖരം

ആകെ വിസ്തൃതി : 587 ഏക്കർ

ഏറ്റെടുത്തത് : 472 ഏക്കർ

ഏറ്റെടുക്കാത്ത സ്ഥലം: 115 എക്കർ

ഐ.ടി പാർക്കിന് വിട്ടുകൊടുത്തത് : 8ഏക്കർ

3 പദ്ധതികൾ

ജില്ലാ നഴ്സറി,

ജൈവ വൈവിദ്ധ്യ പാർക്ക്

പരിസ്ഥിതി സൗഹൃദ ടൂറിസം

വിസ്തൃതി

3ഹെക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.