വൈക്കം . വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരിപാടികളുടെ ഭാഗമായി സന്ദേശവും ലോഗോയും ക്ഷണിച്ചു. റിട്ട.ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണൻ ചെയർമാനായ സമിതിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്റ്യത്തിന്റെ അമൃത കാലത്ത് പുതിയ തലമുറയ്ക്ക് സത്യഗ്രഹ ചരിത്രം പരിചയപെടുത്തുകയെന്നതാണ് ആഘോഷ പരിപാടികളുടെ ലക്ഷ്യം. ഈ ആശയത്തെ ആസ്പദമാക്കിയുള്ള ചെറിയ വാചകത്തിലുള്ള സന്ദേശവും ലോഗോയുമാണ് ക്ഷണിച്ചിരിക്കുന്നത്. 27 ന് മുൻപായി സൃഷ്ടികൾ താഴെപറയുന്ന വിലാസത്തിൽ അയക്കണം. ഇമെയിൽ ഐഡി vaikomsatyagraha100@gmail.com. അന്വേഷണങ്ങൾക്ക് . 97 44 17 87 29, 94 47 83 32 23, 99 47 44 47 28.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |