SignIn
Kerala Kaumudi Online
Wednesday, 08 May 2024 8.48 PM IST

ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം 24ന് കൊച്ചിയിൽ

ivtt

കൊച്ചി: അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയും (അറ്റോയി) കേരളാ ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം (ഐ.സി.ടി.ടി-2023) 24ന് കൊച്ചിയിൽ നടക്കും.

കലൂരിലെ ഗോകുലം കൺവൈൻഷൻ സെന്ററാണ് വേദി. വിജ്ഞാനവും ആശയങ്ങളും പങ്കുവയ്ക്കൽ, ടൂറിസം സാങ്കേതികമേഖലയിലെ വികസനങ്ങൾ ചർച്ചചെയ്യൽ എന്നിവയാണ് പ്രധാന വിഷയങ്ങളെന്ന് അറ്റോയി പ്രസിഡന്റ് വിനോദ് സി.എസ് പറഞ്ഞു. പുതിയ പങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കാനും സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കാനുള്ള അവസരമാണിത്.

ഇൻസ്റ്റാഗ്രാം റീലുകൾ വൈറലാകുന്നതിനുള്ള നുറുങ്ങുകൾ, ഫലപ്രദമായ എസ്.ഇ.ഒ വഴി എങ്ങനെ ഓൺലൈൻ പ്രാതിനിധ്യം കൂട്ടാം, എങ്ങനെ ഫലപ്രദമായ ഓൺലൈൻ പരസ്യം നിർമ്മിക്കാം, കഥകൾ പറയുന്നതിന്റെ പ്രാധാന്യം എന്നിവയും ഇക്കുറി വിഷയങ്ങളാണ്.

സൗരവ് ജെയിൻ, ദീപ്തി പാർമർ, ഡോ. സീമ ഗുപ്ത, സച്ചിൻ ബൻസാൽ, ഇവാന പെറോവിച്ച് എന്നിവരാണ് പ്രഭാഷകർ. രാജ്യത്താദ്യമായി ഉത്തരവാദിത്വ ടൂറിസം, സുസ്ഥിര ടൂറിസം എന്നിവയെ ബിസിനസ് പ്രമേയത്തിലുൾപ്പെടുത്തിയ വാണിജ്യസംഘടനയാണ് തിരുവനന്തപുരം ആസ്ഥാനമായ അറ്റോയി. 2013ൽ ആരംഭിച്ച ഐ.സി.ടി.ടി., 2017, 2019 വർഷങ്ങളിലാണ് മുമ്പ് നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ATTOI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.