കല്ലമ്പലം :ഐക്യ മഹിളാ സംഘം വർക്കല ഈസ്റ്റ് മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി സൂസി രാജേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയശ്രീ.എസ്.കുമാർ അദ്ധ്യക്ഷത വഹിച്ചു.ഐക്യ മഹിളാ സംഘം മണ്ഡലം സെക്രട്ടറി അമ്പിളി സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് അംബികാ കുമാരി നന്ദിയും പറഞ്ഞു.ആർ.എസ്.പി സംസ്ഥാന സമിതി അംഗം നാവായിക്കുളം ബിന്നി മുഖ്യ പ്രഭാഷണം നടത്തി.യു.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ചെമ്മരുതി ശശികുമാർ,ആർ.എസ്.പി ജില്ലാ കമ്മിറ്റി അംഗങ്ങളായ പുലിയൂർ ചന്ദ്രൻ,ജ്യോതിബാബു,നാവായിക്കുളം എൽ.സി.എസ് ബോസ് കുമാർ,യു.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.രാജേഷ്,ഐക്യ കർഷക സംഘം മണ്ഡലം പ്രസിഡന്റ് ശിവപുരം അശോക്,ആർ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. സമീർ എന്നിവർ പങ്കെടുത്തു.ഭാരവാഹികളായി ജയശ്രീ (പ്രസിഡന്റ് ),അംബികാ കുമാരി (വൈസ് പ്രസിഡന്റ് ),അമ്പിളി സുരേഷ് (സെക്രട്ടറി ),ഗായത്രി (ജോയിന്റ് സെക്രട്ടറി ),സലൂജ(ട്രഷറർ ) എന്നിവർ അടങ്ങിയ 10 അംഗ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്തു.തുടർന്ന് ഐക്യ മഹിളാ സംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളാ ബജറ്റിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |