തിരുവനന്തപുരം: കല്ലിയൂർ ജനനി നാടക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കെ.പി.എ.സി ലളിത അനുസ്മരണവും നാടകോത്സവവും സംഘടിപ്പിച്ചു.സംവിധായകനും കേരള ലളിത കലാ അക്കാഡമി മുൻ ചെയർമാനുമായ നേമം പുഷ്പരാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജനനി നാടക പഠനകേന്ദ്രം ഡയറക്ടർ കല്ലിയൂർ ജനനി ഗോപൻ വി.ആചാരി അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലയിലെ കലാകാരന്മാർക്ക് കെ.പി.എ.സി ലളിതാ സ്മാരക പ്രഥമ പുരസ്കാരം നേമം പുഷ്പരാജ് വിതരണം ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എ, നടൻ ജോബി, ലളിത കലാ അക്കാഡമി അംഗം കാരയ്ക്കാമണ്ഡപം വിജയകുമാർ,കല്ലിയൂർ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജി. വസുന്ധരൻ, സമിതി അംഗങ്ങളായ സുനിൽകുമാർ,ബിജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |