SignIn
Kerala Kaumudi Online
Thursday, 25 April 2024 5.23 AM IST

ചെങ്ങന്നൂരി​ൽ സമ്പൂർണ കുടിവെള്ള പദ്ധതി, 1.6 ലക്ഷം പേർക്ക് ശുദ്ധജലം

21-kolamukkam-water-plant
കൊ​ല​മു​ക്കം വാ​ട്ടർ പ്ലാന്റ്‌

ചെങ്ങന്നൂർ : 1.6 ലക്ഷം പേർക്ക് കുടിവെള്ളം ലഭ്യമാകുന്ന ചെങ്ങന്നൂർ സമ്പൂർണ്ണ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. കിഫ്ബിയുടെ സഹായത്തോടെയുള്ള 199.13 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകുകയാണ്.

പമ്പാ നദിക്കരയിൽ കോലാമുക്കത്ത് നിന്ന് പമ്പുകൾ ഉപയോഗിച്ച് 3050 മീറ്റർ നീളത്തിലുള്ള പൈപ്പിലൂടെ പമ്പ് ചെയ്ത് നികരുംപുറത്ത് പണിതീർന്ന ശുദ്ധീകരണശാലയിൽ ജലം എത്തിയ്ക്കുന്നു. ഇവിടെ നിന്ന് മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലുമായുള്ള 8 ഉന്നതതല ജല സംഭരണിയിലേയ്ക്ക് ജലം പമ്പ് ചെയ്ത് 910 കിലോമീറ്റർ നീളമുള്ള വിതരണ ശൃംഖല വഴിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി 4 പാക്കേജുകളായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിൽ ആദ്യ പാക്കേജാണ് പൂർത്തിയായി വരുന്നത്. ലാബിലേക്കുള്ള ഉപകരണങ്ങളുടെ സ്ഥാപനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പൂർത്തീകരി​ച്ച നി​ർമ്മാണങ്ങൾ

നികിരുംപുറത്ത് പ്രതിദിനം 35 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാല, കോലാമുക്കത്ത് ട്രാൻസ്‌​ഫോർമർ റൂമിന്റെ നിർമ്മാണം, 3.08കിലോമീറ്റർ റോ വാട്ടർ പമ്പിംഗ് മെയിൻ, നികിരുംപുറം ജലശുദ്ധീകരണശാലയിൽ 14ദശലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണി, 14.6 ദശലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണി, കോലാമുക്കത്ത് 270 കുതിരശക്തി ശേഷിയുള്ള 2 പമ്പുകൾ.

അത്യാധുനിക സാങ്കേതിക മികവോടെ

ജലശുദ്ധീകരണ കേന്ദ്രം അത്യാധുനിക സാങ്കേതിക മികവോടെയാണുള്ളത്. നിരവധി ഘട്ടങ്ങളായുള്ള ഫിൽട്ടറിങ്ങാണ് ഇവിടെ നടക്കുന്നത്. ആദ്യം പമ്പുചെയ്ത് കൊണ്ടുവരുന്ന വെള്ളത്തിൽ നിന്ന് ഘരമാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തികളാണ് നടക്കുക. തുടർന്ന് ലൈം, ആലം തുടങ്ങിയവ ഉപയോഗിച്ച് ജലം ശുദ്ധീകരിക്കും. കൂടാതെ മറ്റ് ജലശുദ്ധീകരണ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യാസ്തമായി ഇവിടെ സ്ഥലപരിമിതി മറികടക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്ലേറ്റ് സെറ്റ്‌ലർ ക്ലാരിഫയറാണിത്. ഒഴുകിയെത്തുന്ന റോ വാട്ടർ വളരെ വീതി കുറഞ്ഞ പ്ലേറ്റുകളിലൂടെ കടത്തിവിടും. ഇതിലൂടെ കടന്നുപോകുമ്പോൾ ജലത്തിലെ ഘരമാലിന്യങ്ങൾ ഒരിടത്തേക്ക് ശേഖരിക്കപ്പെടും. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടുന്ന വെള്ളം പിന്നീട് സാന്റ് ഫിൽട്ടർ ബഡ്ഡിലൂടെ കടത്തിവിടുന്നു. വിവിധ വലിപ്പത്തിലുള്ള സാന്റ് ഫിൽട്ടറിംഗ് ബഡിന് താഴെയായാണ് റോവാട്ടർ പമ്പ് ചെയ്യുന്നതിനുള്ള സുഷിരങ്ങളുള്ള പൈപ്പുകൾ കടന്നുപോകുന്നത്. ഇത്തരത്തിൽ നിരവധി ഘട്ടങ്ങളിലൂടെ ശുദ്ധീകരിക്കപ്പെട്ട വെള്ളം അവസാന ഘട്ടത്തിൽ ക്ലോറിനേഷനും വിധേയമാക്കപ്പെടും. തുടർന്നാണ് വിവിധ സ്ഥലങ്ങളിലേക്കുള്ള ഡിസ്ട്രിബ്യൂഷൻ പൈപ്പുകളിലൂടെ പുറത്തേക്ക് വിടുക. ജലത്തിന്റെ വിവിധ ഘട്ടങ്ങളിലെ രാസപരിശോധനയ്ക്കായി ലാബും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ബൃഹത്തായ പദ്ധതി

പദ്ധതി​ ചെലവ് : 199.13 കോടി, ഗാർഹിക കണക്ഷനുകൾ : 34,379, സ്ഥാപിതശേഷി : 35 ദശലക്ഷം ലിറ്റർ, പൂർത്തീകരി​ക്കുന്നത് ആദ്യഘട്ടം

ചെങ്ങന്നൂർ നഗരസഭയ്ക്കും 7 പഞ്ചായത്തി​നും പ്രയോജനം

1. ചെങ്ങന്നൂർ നഗരസഭ, 2. ആല, 3.പുലിയൂർ, 4.ബുധന്നൂർ, 5. പാണ്ടനാട്, 6.മുളക്കുഴ, 7.വെണ്മണി, 8. ചെറിയനാട്.

ശുദ്ധീകരണ കേന്ദ്രത്തിലേക്ക് വൈദ്യൂതി എത്തിക്കുന്നതിന് സബ്‌സ്റ്റേഷനിൽ നിന്ന് നേരിട്ടുള്ള കണക്ഷൻ ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുന്നു.

എബ്രഹാം വർഗീസ്,

കിഫ്ബി പ്രോജക്ട് ഇപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.