വൈക്കം: ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ശ്രേഷ്ഠ ഭാഷാ മലയാളം സാഹിത്യ വേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സദസും കവിയരങ്ങും സംഘടിപ്പിച്ചു. തലയോലപ്പറമ്പ് ഗവ.യു.പി സ്‌കൂളിൽ ഇതിനോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ഗാന രചയിതാവ് അഡ്വ. വൈ. സുധാംശു ഉദ്ഘാടനം ചെയ്തു. സാഹിത്യ വേദി ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യൻ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അജയൻ പാളയംകുത്ത്, അനിൽ വെൺകുളം, അബ്ദുൾ കരീം, മീരാബെൻ ബിജു മാധവൻ, കെ.ആർ. സുശീലൻ, കെ.കെ. രാജൻ, കെ.എസ്. സോമശേഖരൻ, ബാലഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. സുധാംശുവിന് പ്രഥമ അംഗത്വം നൽകി സുബ്രഹ്മണ്യൻ അമ്പാടി താലൂക്ക്തല അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |