തിരുവനന്തപുരം: സന്ദർശകരുള്ള സമയത്ത് മൃഗശാലയിൽ നിന്ന് കുരങ്ങൻ പുറത്തുചാടിയത് ആശങ്കയ്ക്കിടയാക്കി. ബ്രൗൺ നിറത്തിലുള്ള ബംഗാൾ കുരങ്ങനാണ് ഇന്നലെ വൈകിട്ട് 3.30ന് കൂടുവിട്ട് പുറത്തുചാടിയത്. കീപ്പർമാർ കൂട് വൃത്തിയാക്കുന്നതിനിടെയായിരുന്നു 10 വയസുള്ള ആൺകുരങ്ങ്
ഇവരുടെ കണ്ണുവെട്ടിച്ച് കൂടിന് പുറത്തെത്തിയത്.
കുരങ്ങ് മൃഗശാല വളപ്പിലെ മരത്തിൽ കയറി ഇരിപ്പായി. മൃഗശാല ഡോക്ടർ ഗൺ ഉപയോഗിച്ച് കുരങ്ങിനെ മയക്കുവെടിവച്ചെങ്കിലും ഗണ്ണിനുണ്ടായ തകരാർ കാരണം അത് കൊണ്ടില്ല. ഇതോടെ അധികൃതരും ആശങ്കയിലായി. ആക്രമണ സ്വഭാവമുള്ള വർഗത്തിൽപ്പെട്ടതാണ് ഈ കുരങ്ങ്. കൂടുതൽ ജീവനക്കാരെത്തി കല്ലെറിഞ്ഞും ഉച്ചത്തിൽ ശബ്ദമുണ്ടാക്കി വിരട്ടിയുമാണ് കുരങ്ങിനെ താഴെയിറക്കിയത്. താഴെ എത്തിയുടനെ കുരങ്ങിനെ തുറന്ന കൂട്ടിലേക്ക് കയറ്റി. അടച്ച കൂട്ടിലേക്ക് മാറ്റുമ്പോൾ അതിന് വിസമ്മതിച്ച കുരങ്ങിനെ നിരീക്ഷിക്കാൻ ഇന്നലെ രാത്രി പ്രത്യേകം ജീവനക്കാരനെയും നിയോഗിച്ചു. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെങ്കിലും മൃഗശാല അധികൃതർ പ്രതികരിക്കാൻ തയാറായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |