കോട്ടയം: പ്രൈവറ്റ് ബസ്, സ്‌കൂൾ വാഹന ഡ്രൈവർമാരെ കേന്ദ്രീകരിച്ച് ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവക്കെതിരെയാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നേതൃത്വം നൽകിയ സ്പെഷ്യൽ ഡ്രൈവിൽ 1386 വാഹനങ്ങളാണ് പരിശോധിച്ചത്. 524 സ്കൂൾ വാഹനങ്ങൾ പരിശോധിച്ചതിൽ ഒരു കേസെടുത്തു. 862 പ്രൈവറ്റ് ബസുകൾ പരിശോധിച്ചതിൽ 15 കേസെടുത്തു. ജില്ലയിലെ ഡിവൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ചായിരുന്നു പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |