SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.57 PM IST

സംരംഭക വികസന പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് ഉപരോധം

കൊല്ലം: സംസ്ഥാന സർക്കാർ വ്യവസായ വകുപ്പ് മുഖേന നടത്തുന്ന സംരംഭക വികസന പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ വ്യവസായ ഓഫീസ് ഉപരോധിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം തുടങ്ങിയ സംരംഭങ്ങളുടെ വിവരം ബ്ലോക്ക് വ്യവസായ വികസന ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം നൽകാഞ്ഞതിനെ തുടർന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിൽ ആവശ്യപ്പെട്ടു. അവിടെയും വിവരം നിഷേധിച്ചതോടെയാണ് ഇന്നലെ ഉപരോധ സമരം നടത്തിയത്. സമരത്തിനിടയിൽ ഉദ്യോഗസ്ഥരുമായി ഉണ്ടായ തർക്കം സംഘർഷത്തിന്റെ വക്കോളമെത്തി. സംരംഭക വികസന പദ്ധതിയുടെ കണക്കുകൾ വൻ തട്ടിപ്പാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, കൊല്ലം അസംബ്ലി പ്രസിഡന്റ് ശരത് മോഹൻ, ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൈൻ പള്ളിമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ഉളിയകോവിൽ,സിയാദ് ഷാജഹാൻ, ഷാജി പള്ളിത്തോട്ടം, അജു ചിന്നക്കട, ആഷിക് ബൈജു, ഹർഷാദ് മുതിരപ്പറമ്പ്, തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.