SignIn
Kerala Kaumudi Online
Friday, 19 April 2024 7.57 AM IST

കുരിയാക്കോസ് സ്മൃതി പുരസ്‌കാരം ഗോപി മാമ്പുള്ളിക്ക് സമ്മാനിച്ചു

gopi-

തൃശൂർ: കേന്ദ്ര സംസ്‌കൃത സർവകലാശാല ഗുരുവായൂർ കേന്ദ്രം സ്ഥാപകൻ പ്രൊഫ.പി.ടി. കുരിയാക്കോസിന്റെ 50ാം സമാധിയോടനുബന്ധിച്ച് സംസ്‌കൃത വിദ്യാപീഠ സംരക്ഷണ സമിതി ഏർപ്പെടുത്തിയ സ്മൃതി പുരസ്‌കാരം പൂർവ വിദ്യാർത്ഥിയും മുൻ അദ്ധ്യാപകനും ഗ്രന്ഥകാരനുമായ ഗോപി മാമ്പുള്ളിക്ക് സമ്മാനിച്ചു. കുരിയാക്കോസ് മാസ്റ്ററുടെ പാവറട്ടിയിലെ ജന്മഗൃഹത്തിൽ നടന്ന ചടങ്ങിൽ 25,000 രൂപയും ശില്പവുമടങ്ങിയ പുരസ്‌കാരം കോഴിക്കോട് സർവ്വകലാശാല മുൻ രജിസ്ട്രാർ ഡോ.സി.എൽ.ജോഷിയും വിദ്യാപീഠം സംരക്ഷണസമിതി പ്രസിഡന്റ് തോമസ് പാവറട്ടിയും ചേർന്നാണ് കൈമാറിയത്. മുൻ പ്രിൻസിപ്പൽ ഡോ.എം.എ.ബാബു, പ്രൊഫ.കെ.എൽ.സെബാസ്റ്റ്യൻ, കുരിയാക്കോസ് മാസ്റ്ററുടെ പൗത്രന്മാരായ സി.എൽ.ജോർജ്ജ്, കുരിയൻ പുലിക്കോട്ടിൽ, പി.ജെ.സ്‌റ്റൈജു, മാദ്ധ്യമപ്രവർത്തകൻ രാജൻ എലവത്തൂർ, ടി.സി.വി ഡയറക്ടർ ജോഷി വടക്കൻ, ടോംയാസ് ആർട്ട് ഡയറക്ടർ സുധീഷ് കെ.എസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KURIYAKKOS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.