ന്യൂഡൽഹി:നിക്കി യാദവ് കൊലക്കേസ് പ്രതി സഹീലിന്റെ പിതാവ് നേരത്തെ മറ്റൊരു വധക്കേസിൽ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ്. പങ്കാളിയായ നിക്കിയെ കാറിൽ വെച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊലചെയ്ത സംഭവത്തിൽ പ്രതിയായ സഹീലിന്റെ പിതാവ് വിരേന്ദറിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിലാണ് പുതിയ വിവരം പുറത്ത് വന്നത്. ഇതിന്റെ മുഴുവൻ വിവരങ്ങളും അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. നിക്കി യാദവ് കേസിലെ പ്രതികളായ സഹീൽ, ബന്ധുക്കളായ ആശിഷ്, നവീൻ, സുഹൃത്തുക്കളായ അമർ, ലോകേഷ് എന്നിവരെ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. മൂന്ന് വർഷം മുമ്പ് ഒരു ക്ഷേത്രത്തിൽ വെച്ച് നിക്കിയും സഹീലും വിവാഹിതരായിരുന്നു. എന്നാൽ നിക്കി ഇതര ജാതിക്കാരനെ വിവാഹം കഴിക്കുന്നത് മൂലം നിക്കിയുടെ കുടുംബം ചടങ്ങിൽ പങ്കെടുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |