കൊട്ടാരക്കര: സംസ്കാരയുടെ സാഹിത്യ സംഗമം മുട്ടറ ഗവ.എച്ച്.എസ്.എസിൽ അടൂർ ആർ.ഡി.ഒ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.പി.എൻ. ഗംഗാധരൻപിള്ള അദ്ധ്യക്ഷനായി. യുവ കവയിത്രി അശ്വതി നക്ഷത്രരചിച്ച പ്രതീക്ഷ നൽകുന്ന നാളെ എന്ന കവിതാ സമാഹാരം ഡോ.എസ്. മുരളീധരൻനായർ ആദ്യ കോപ്പി അഡ്വ.ആർ.രാമചന്ദ്രൻ, ജലജകുമാരി എന്നിവർക്ക് കൈമാറി പ്രകാശനം ചെയ്തു. നീലേശ്വരം സദാശിവൻ, പുസ്തകം പരിചയപ്പെടുത്തി. കവി അപ്പുമുട്ടറ, മുട്ടറ രവീന്ദ്രൻ കെ.ബാലൻ എന്നിവരെ ഡോ.പി.എൻ.ഗംഗാധരൻനായർ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഷക്കീല അസീസ്, ലതികാ വിജയകുമാർ, ജി.കലാധരൻ, രാജൻ താന്നിക്കൽ, ഉണ്ണി പുത്തൂർ, എം.പി. വിശ്വനാഥൻ, ബി.എസ്. ശാന്തകുമാർ, വെഞ്ചേമ്പ് മോഹൻദാസ്, ഗോപാലകൃഷ്ണൻ, മാധവ് സുകുമാരൻ, ശിൽപ്പി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ നെല്ലിക്കുന്നം സുലോചന, കമൽ ജി. നാരായണൻ, ഗോപി കോട്ടവട്ടം, ദ്രാവിഡൻ ശ്രീധരൻ, മുട്ടറ കൃഷ്ണൻകുട്ടി സഹദേവൻ ചെന്നാപ്പാറ എന്നിവർ സ്വന്തം കവിതകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |