ശാസ്താംകോട്ട: മാനവ സംസ്കൃതി ജില്ലാ സമ്മേളനം നടന്നു. മുൻ എം.എൽ.എ അനിൽ അക്കരെ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കല്ലട ഗിരീഷ് അദ്ധ്യക്ഷനായി. പി.ടി.തോമസിന്റെ സ്മരണയ്ക്കായി മാനവ സംസ്കൃതി ഏർപ്പെടുത്തിയ പ്രഥമ പി.ടി.തോമസ് സ്മാരക പുരസ്കാരം മാധവഗാഡ്ഗിലിന് ഏറണകുളത്ത് നടക്കുന്ന ചടങ്ങിൽ കൈമാറുമെന്ന് അനിൽ അക്കരെ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിനുരാജ് ,മേഖല കോ-ഓർഡിനേറ്റർ ഡോ.പി.ആർ .ബിജു, ആർ.രാജശേഖരൻ, ഉണ്ണികൃഷ്ണ കുറിപ്പ്,മാത്യൂസ്,ഷിബു എസ്.തൊടിയൂർ എന്നിവർ സംസാരിച്ചു. ജില്ലാഭാരവാഹികളായി ഡോ.പി.ആർ.ബിജു (ചെയർമാൻ ), മാത്യൂസ്, അഡ്വ.സിനി (വൈസ് ചെയർ മാൻമാർ) , ആർ.രഷ്മി (സെക്രട്ടറി), ഷിബു കെ.ബെഞ്ചമിൻ ,സുമേഷ് ബാബു,സിതാര സാക്സൺ(ജോയിന്റ് സെക്രട്ടറി ) , ബൈജു ശാന്തിരംഗം (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |