ചെത്തല്ലൂർ: നാട്ടുകൽ- താണാവ് ദേശീയപാത നവീകരണത്തിന്റ ഭാഗമായുള്ള പ്രധാന ടാറിംഗ് പൂർത്തിയായി. മൂണ്ടൂരിന് സമീപം വേലിക്കാട് ഭാഗത്താണ് അവസാന ടാറിംഗ് നടന്നത്.
പാതയിലെ പ്രധാന ടാറിംഗെല്ലാം കഴിഞ്ഞതായി കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. ടോൾ പ്ലാസ വരുന്ന പൊരിയാനിയിൽ കോൺക്രീറ്റ് പ്രവൃത്തി തകൃതിയായി നടക്കുന്നു. ഇനി വിവിധ ഭാഗങ്ങളിൽ നടപ്പാത, കൈവരികൾ, സൂചനാ ബോർഡ് സ്ഥാപിക്കൽ, റോഡ് മാർക്കിംഗ് എന്നിവയാണ് അവശേഷിക്കുന്നത്. അടുത്ത മാസത്തോടെ മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
2017 സെപ്തംബറിലാണ് 47 കിലോമീറ്റർ വരുന്ന പാതയിൽ 173 കോടി രൂപ ചെലവിൽ നവീകരണം ആരംഭിച്ചത്. 2018, 19ലും ഉണ്ടായ പ്രളയങ്ങളും തുടർവർഷങ്ങളിലെ അതിവർഷവും ലോക്ക് ഡൗണും കാരണം പ്രവൃത്തി ഇഴഞ്ഞു. ചിലയിടങ്ങളിൽ വീതികൂട്ടുന്നതിന് സ്ഥലം വിട്ടുകിട്ടാൻ വൈകിയതും പ്രവൃത്തികളെ ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |