പത്തനംതിട്ട : സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് ട്രൈ സ്കൂട്ടർ നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിന് മുമ്പായി ക്ഷേമനിധിയിൽ അംഗത്വം എടുത്ത് സജീവ അംഗത്വം നിലനിറുത്തിവരുന്ന 40 ശതമാനമോ അതിലധികമോ വൈകല്യമുള്ള ഭിന്നശേഷിക്കാരായ അംഗങ്ങൾക്ക് അപേക്ഷിക്കാം. കഴിഞ്ഞ ഏഴ് വർഷത്തിനുളളിൽ ഏതെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവിടങ്ങളിൽ നിന്നോ മുമ്പ് സംസ്ഥാന ഭാഗ്യകുറി ക്ഷേമനിധി ബോർഡിൽ നിന്നോ മോട്ടോറൈസ്ഡ് ട്രൈസ്കൂട്ടർ ലഭിച്ചിട്ടുളളവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. അപേക്ഷാഫോറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലഭിക്കും. ഫോൺ : 0468 2222709.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |