വടകര: വടകര കോ . ഓപ്പറേറ്റീവ് റൂറൽ ബേങ്ക് സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വടകര ടൗൺഹാളിൽ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് സി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. നാടക സിനിമാ പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്ര മുഖ്യാഥിതിയായി. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച വിജയികൾക്കുള്ള സമ്മാനദാനം ബാങ്ക് ഡയറക്ടർ സി.കുമാരൻ, ഏ കെ.ശ്രീധരൻ എന്നിവർ നിർവഹിച്ചു. ബാങ്ക് ഡയറക്ടർമാരായ എ.കെ.ശ്രീധരൻ , പി.കെ.സതീശൻ , ടി.ശ്രീനിവാസൻ , പി.കെ.കൃഷ്ണദാസ്, വി.പി.അനിൽ കുമാർ . ഡോ. കെ.അബ്ദുൾ അസീസ്, എ.പി.അമർനാഥ്, എ.പി. സതി, എം.രാമണി, ബാങ്ക് സെക്രട്ടറി ടി.വി. ജിതേഷ്, അസിസ്റ്റന്റ് സെക്രട്ടറി വി.വി. പ്രേമ എന്നിവർ പ്രസംഗിച്ചു. കെ.ടി.കെ. അജിത് സ്വാഗതവും, വി.കെ.സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |