ബെംഗളുരു : പ്രൈം വോളിബാൾ ലീഗിൽ ഇന്നലെ നടന്ന അഞ്ചുസെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിൽ ബെംഗളുരു ടോർപ്പിഡോസിനെ കീഴടക്കി ഹൈദരാബാദ് ബ്ളാക് ഹോക്സ്. 15-13,14-15,9-15,15-10,15-12 എന്ന സ്കോറിനാണ് ടോം ജോസഫ് പരിശീലിപ്പിക്കുന്ന ടീമിന്റെ ജയം.
ആദ്യ സെറ്റ് നേടിയിരുന്ന ഹൈദരാബാദിനെതിരെ രണ്ടും മൂന്നും സെറ്റുകളിൽ ബെംഗളുരു ടീം ശക്തമായി തിരിച്ചടിച്ചു. എന്നാൽ നാലാം സെറ്റിൽ ഹൈദരാബാദ് വീര്യത്തിലേക്ക് തിരികെയെത്തിയതോടെ കളി 2-2ന് സമനിലയിലാവുകയും അഞ്ചാം സെറ്റിലേക്ക് കടക്കുകയും ചെയ്തു. 15-12 എന്ന സ്കോറിനാണ് ഹൈദരാബാദ് ബ്ളാക് ഹോക്സ് അഞ്ചാം സെറ്റും വിജയവും നേടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |