വണ്ടൂർ: വണ്ടൂർ സബ്‌ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ഉച്ചഭക്ഷണ പരിപാടിയുടെ സോഷ്യൽ ഓഡിറ്റ് നടത്തി.
സബ്‌ജില്ലയിൽ രണ്ടു ക്ലസ്റ്ററുകളിലായി 10 സ്‌കൂളുകളിലെ സോഷ്യൽ ഓഡിറ്റാണ് പൂർത്തിയായത്. പരിപാടി വണ്ടൂർ
പഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര ഉദ്ഘാടനം ചെയ്തു. പി. അഖിലേഷ് അദ്ധ്യക്ഷനായി. തിരുവാലി, പോരൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. രാമൻകുട്ടി, വി. മുഹമ്മദ് റാഷിദ്, നൂൺമീൽ സൗത്ത് സോൺ കോ ഓർഡിനേറ്റർ എസ്. ഗോപകുമാർ, വണ്ടൂർ സബ് ജില്ല നൂൺമീൽ ഓഫീസർ പി. ജയരാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |